ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗ് കേരള കപ്പ് പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു


ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന " കേരള കപ്പ് പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് "ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി എംപി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു.

ബഹ്‌റൈനിലെ 8 പ്രമുഖ ഫുട്ബോൾ ടീമുകൾ അണിനിരന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റാണ് കേരള ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചത്.

സാമൂഹിക പ്രവർത്തകരായ സയ്യിദ് ഹനീഫ, മജീദ് തണൽ, എം.സി.എം.എ പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

article-image

േ്്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed