ഹമദ് രാജാവിന്റെ ഒമാൻ സന്ദർശനം ആരംഭിച്ചു


ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഒമാൻ സന്ദർശനം ആരംഭിച്ചു. സന്ദർശനവേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഹമദ് ബിൻ ഇസ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി.

രണ്ട് സഹോദര രാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ വികസനത്തിനും കാരണമാകുന്ന വിവിധ വിഷയങ്ങളിലുള്ള കൂടിയാലോചനകളും സന്ദർശനവേളയിൽ നടക്കും.

രാജാവിനെ അനുഗമിക്കുന്ന പ്രതിനിധി സംഘം വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും വിവിധ സഹകരണ കരാറുകളിലും ഒപ്പുവെക്കും.

article-image

sadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed