പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും സൽമാബാദ്  അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച്  സൽമാബാദ് ലേബർ ക്യാമ്പിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

നൂറ്റി അമ്പതോളം  ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബ്ലഡ് പ്രഷർ, ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ബോഡി മാസ്സ് ഇൻഡക്സ്, ക്രിയാറ്റിൻ, എസ്ജിപിറ്റി തുടങ്ങിയ ടെസ്റ്റുകൾ നടത്തിയതിനോടൊപ്പം എല്ലാവർക്കും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഉൾപ്പെടുത്തിയിരുന്നു.

അസോസിയേഷൻ മെഡിക്കൽ കോഓഡിനേറ്റർ റോബിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ  ക്യാമ്പിന് എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗങ്ങൾ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed