ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടുവാൻ ഇന്ത്യന്‍ എംബസി മാസം തോറും നടത്തിവരുന്ന ഓപണ്‍ ഹൗസ് സീഫിലെ എംബസിയിൽ വെച്ച് നടന്നു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും ഓപ്പൺഹൗസിൽ പങ്കെടുത്തു.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, പഞ്ചാബി ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ ഏകദേശം 50ഓളം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. എംബസിയിലെ കോൺസുലർ ഹാളിൽ നടന്ന ഹിമാചൽ പ്രദേശ് ടൂറിസം പ്രമോഷൻ പരിപാടിയെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു.

പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്‌റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അംബാസിഡർ നന്ദി പറഞ്ഞു. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്‌നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടുവെന്നും, മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed