കാലാവസ്ഥ വ്യതിയാനം; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ അധികൃതർ


രാജ്യം ശൈത്യകാലത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാകുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.

ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ന്യൂനമർദമുണ്ടാകുന്നതിനാൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും, ശക്തമായ കാറ്റ് വീശുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.

രാത്രിയിലും അതിരാവിലെയും നല്ല തണുപ്പ് അനുഭവപ്പെടുമെന്നും നവംബർ 30 ന് ശേഷം കാറ്റിന്റെ വേഗം ക്രമേണ കുറയുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

article-image

ിുപപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed