യാത്രയയപ്പ് നൽകി


മനാമ: ജോലി ആവശ്യാർത്ഥം ബഹ്റൈനിൽ നിന്നും കുവൈത്തിലേക്ക് മാറുന്ന സൽമാനിയ ഏരിയ സമസ്ത ജോയന്റ് സെക്രട്ടറി ശഫീഖ് ഹസ്സൻ മാഗ്ലൂരിന് യാത്രയയപ്പ് നൽകി. സൽമാനിയ കലവറ ഹാളിൽ നടന്ന മജ്‍ലിസുൽ ഖാദിരിയ്യ സംഗമത്തിൽ സമസ്ത സൽമാനിയ ഏരിയ സ്നേഹോപഹാരം സമസ്ത സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ്. മൗലവി പറവണ്ണ കൈമാറി.

മുഹമ്മദ് ഹനീഫ ആറ്റൂർ, അബ്ദുസലാം കീഴൽ, റഷീദ് കുരിക്കൾക്കണ്ടി, അബ്ദുൽകരീം, നിസാർ വടക്കുമ്പാട്, അമീൻ കോപിലാന്റ്, സംഷീർ, ശരീഫ്, ഫാസിൽ ചെർപ്പുളശ്ശേരി, ഖലീൽ കാസർകോട്, ഉമ്മർകുഞ്ഞി എന്നിവർ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed