മലർവാടി ശിശുദിന സംഗമം സംഘടിപ്പിച്ചു


ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ മലർവാടി ശിശുദിനാഘോഷം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.എം. അഷറഫ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. വെസ്റ്റ് റിഫ മലർവാടി ക്യാപ്റ്റൻ മുഹമ്മദ് റയ്യാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഈസ ടൗൺ വൈസ് ക്യാപ്റ്റൻ മെഹർ മുസ്തഫ സ്വാഗതം പറഞ്ഞു.

ഷിസ ഫാത്തിമ, ഇഷാൽ സക്കരിയ എന്നിവർ പ്രാർഥന ഗീതം ആലപിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വെസ്റ്റ് റിഫ വൈസ് ക്യാപ്റ്റൻ ഷാരോൺ ബിജു സമാപനം നടത്തിയ പരിപാടി ഈസ്റ്റ് റിഫ വൈസ് ക്യാപ്റ്റൻ ഹിബ ഫാത്തിമ നിയന്ത്രിച്ചു. എം. ഹാരിസ്, ഷാനി സക്കീർ, സോന സക്കരിയ, ലുലു ഹഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

aadswaswdads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed