പമ്പാവാസൻ നായർക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ അനുമോദനം


പ്രദീപ് പുറവങ്കര

മനാമ: മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഒറ്റപ്പാലം സി.എം.എൻ ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായരെ പാലക്കാട് പ്രവാസി അസോസിയേഷൻ ആദരിച്ചു. സമൂഹത്തിലെ നിരാലംബർക്ക് കൈത്താങ്ങാകുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് കൂട്ടായ്മ വിലയിരുത്തി.

അസോസിയേഷൻ വനിതാ വിഭാഗം പ്രവർത്തകരായ നിമിഷ മണിലാൽ, പ്രിയ ജയശങ്കർ, അഞ്ജന പ്രസാദ് എന്നിവർക്കൊപ്പം രാകേഷ്, അനിൽ, ദീപക്, മണിലാൽ, ജയശങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്നും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകട്ടെയെന്ന് അസോസിയേഷൻ ആശംസിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed