പ്രഥമ ഉബൈദ് ചങ്ങലീരി സ്മാരക കർമ ശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക്


ഉബൈദ് ചങ്ങലീരിയുടെ സ്മരണാർഥം കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി 2024 പ്രഥമ കർമശ്രേഷ്ഠ അവാർഡ് ബഹ്റൈൻ കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരിക്ക് നൽകാൻ തീരുമാനിച്ചു. നാളെ വൈകീട്ട് എട്ടിന് മനാമയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉണർവ് 24 പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എ. സമദ് അവാർഡ് സമ്മാനിക്കും. മുസ്ലിം ലീഗ് പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ എം.എ. സമദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. സംസ്ഥാന ജില്ല ഏരിയാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.

article-image

dewfefrweqwar

You might also like

  • Lulu Exchange
  • Straight Forward

Most Viewed