മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം: എം.എം. അക്ബർ


പ്രദീപ് പുറവങ്കര 

മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി "മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന പ്രമേയത്തിൽ 'സ്നേഹ സംഗമം 2026' സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ഭിന്നതകൾക്കതീതമായി മാനവികതയും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കണമെന്ന് എം.എം. അക്ബർ ആഹ്വാനം ചെയ്തു. വ്യാജപ്രചാരണങ്ങളിൽ വീഴാതെ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് മതങ്ങളെ മനസ്സിലാക്കാൻ ഏവരും തയ്യാറാകണമെന്നും മുൻതലമുറ കാത്തുസൂക്ഷിച്ച ഐക്യം നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാഷണത്തിനു ശേഷം നടന്ന ചോദ്യോത്തര സെഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

article-image

ഉമ്മുൽഹസം കരാവലി റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ വിവിധ മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, ജനറൽ സെക്രട്ടറി മനാഫ് കബീർ, വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ, പ്രോഗ്രാം കൺവീനർ അബ്ദുൾ സലാം ബേപ്പൂർ എന്നിവർ സംബന്ധിച്ചു. യൂത്ത് വിങ് സെക്രട്ടറി അബ്ദുൾ ബാസിത്ത് സ്വാഗതവും ദഅവ വിങ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. യൂസുഫ് കെ.പി, ആഷിക്, സീനത്ത്, സബീല എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. അൽ ഫുർഖാൻ, ഡിസ്‌കവർ ഇസ്ലാം വളണ്ടിയർമാർ അതിഥികളെ സ്വീകരിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed