ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവ്-24 സമാപിച്ചു


ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 14ആം എഡിഷൻ പ്രവാസി സാഹിത്യോത്സവ്-24 പ്രൗഢമായി സമാപിച്ചു. യൂനിറ്റ്, സെക്ടർ, സോൺ എന്നീ ഘടകങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്. ഗലാലിയിലെ യൂസുഫ് അഹ്‌മദ്‌ അബ്ദുൽ മാലിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മനാമ, റിഫ, മുഹറഖ് എന്നീ സോണുകളിൽ നിന്നായി 70ഓളം മത്സര ഇനങ്ങളിൽ 400ൽപരം മത്സരാർഥികൾ പങ്കെടുത്തു. 334 പോയന്റുകൾ നേടി റിഫ സോൺ പ്രവാസി സാഹിത്യോത്സവിലെ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

294 പോയന്റുകൾ നേടിയ മുഹറഖ് സോൺ രണ്ടാം സ്ഥാനവും 251 പോയന്റുകൾ നേടി മനാമ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിഫ സോണിലെ മുഹമ്മദ് ഷഹാൻ സലീമിനെ കലാപ്രതിഭയായും മുഹറഖ് സോണിലെ സുമയ്യ സുഫിയാനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് കേരള സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി അൻസാർ കൊട്ടുകാട് സന്ദേശ പ്രഭാഷണവും, പ്രഭാഷകനും എഴുത്തുകാരനുമായ സജി മാർക്കോസ് മുഖ്യപ്രഭാഷണവും നടത്തി. ആത്മീയ സമ്മേളനത്തിന് അബ്ദുല്ലത്തീഫ് സഖാഫി മദനീയം നേതൃത്വം നൽകി. സ്വഫ്‍വാൻ സഖാഫി സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

article-image

dsgdgf

You might also like

Most Viewed