മന്ത്രിസഭ പുനഃസംഘടപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു


മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശാനുസരണം മന്ത്രിസഭ പുനഃസംഘടപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയായി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെയും സാമൂഹിക വികസന മന്ത്രിയായി ഒസാമ ബിൻ സാലിഹ് അൽ അലവിയെയും നിയമിച്ചു.

ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിക്കുന്നതനുസരിച്ച് നിയമനം പ്രാബല്യത്തിൽ വരും. ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് അൽ അസ്ഫൂർ എന്നിവർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

article-image

stgds

You might also like

  • Lulu Exchange
  • Straight Forward

Most Viewed