കെഎംസിസി ബഹ്‌റൈൻ മനാമ സൂഖ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെഎംസിസി ബഹ്‌റൈൻ മനാമ സൂഖ് കമ്മിറ്റി 2024-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സൂഖ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഷംസു പാനൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽ പീടിക, സഹീർ കാട്ടാമ്പള്ളി, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ എന്നിവർ ആശംസകൾ നേർന്നു.

2024 -27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി.എം. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹൈലൈൻ, ട്രഷറർ താജുദ്ദീൻ പൂനത്ത്, ഓർഗനൈസിങ് സെക്രട്ടറി അസീസ് ഫ്ലമിംഗോ, വൈസ് പ്രസിഡന്റുമാരായി ജബ്ബാർ പഴയങ്ങാടി, മുസ്തഫ സുറൂർ, റഫീഖ് എളയിടം, നൗഷാദ് ഗോൾഡൻ ഗേറ്റ്, അബ്ദുൽ കരീം അൽ ഇബ്രാഹിമി എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി കെ. മുഹമ്മദാലി, കെ.കെ. ഫിറോസ്, അൻസാർ ദിനാർ ബൂട്ടിക്ക്‌, എം.കെ. സലീം, ജസീര്‍ പുറയൻകോട് എന്നിവരെയും തിരഞ്ഞെടുത്തു. മുഹമ്മദ് സിനാൻ സ്വാഗതവും മുഹമ്മദ് ഹൈലൈന്‍ നന്ദിയും പറഞ്ഞു.

article-image

്ിു്ു

You might also like

  • Straight Forward

Most Viewed