അനന്തപുരി അസോസിയേഷൻ ‘പൂവിളി 2024’ ഓണാഘോഷം സംഘടിപ്പിച്ചു


തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ‘പൂവിളി 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന ഓണാഘോഷത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. 

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, എസ്.എൻ.സി.എസ്, ഒ.ഐ.സി.സി തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ അതിഥികളായി പങ്കെടുത്തു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പൂക്കളം, മാവേലി,  700ൽ പരം പേർ പങ്കെടുത്ത ഓണസദ്യ എന്നിവയും നടന്നു. ഓണാഘോഷ കമ്മിറ്റി കൺവീനർ അൻവർ സാദത്ത് നന്ദി പ്രകാശിപ്പിച്ചു.

article-image

gdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed