ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസി ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പരിപാടിയിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ ഏകദേശം 40 ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംഗങ്ങൾക്ക്  അംബാസഡർ ദീപാവലി ആശംസകൾ നേർന്നു.

നവംബർ 14ന് ഉച്ചകഴിഞ്ഞ് 3.30ന് എംബസി പരിസരത്ത്  മനുഷ്യക്കടത്ത് സംബന്ധിച്ച്  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും, ഇതിൽ പങ്കെടുക്കണമെന്നും അംബാസഡർ കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.  

article-image

sdfsf

You might also like

  • Straight Forward

Most Viewed