കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ് സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സരവിജയികളെ പ്രഖ്യാപിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ് സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സരം ‘പൂവിളി 2024’ മത്സരവിജയികളെ പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി മത്സരാർഥികൾ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്ലേബാക്ക് സിംഗർ വിജിത ശ്രീജിത്ത് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. ജൂനിയർ വിഭാഗത്തിൽ അർജുൻ രാജ്, ചാർവി ജിൻസി സുർജിത്ത്, മിത്ര റോഷിൻ എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.

സീനിയർ വിഭാഗത്തിൽ അനിൽകുമാർ, രാഖി വിഷ്ണു എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നിജേഷ് മാള, അജയ് ഘോഷ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. കെ.പി.എഫ് ലേഡീസ് വിങ് കൺവീനർ രമാ സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ഫലപ്രഖ്യാപന യോഗത്തിൽ വൈസ് പ്രസിഡന്റ് സജ്ന ഷനൂബ് സ്വാഗതവും പൂവിളി പ്രോഗ്രാം കോഓഡിനേറ്റർ സംഗീത റോഷിൽ നന്ദിയും അറിയിച്ചു.

article-image

ാൈീാൈീൈ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed