ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ടീമുമായി സഹകരിച്ച് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്‌കറിലെ ഹാവ്‌ലോക്ക് ഇന്റീരിയേഴ്‌സ് കമ്പനിയിലെ ജീവനക്കാർക്കായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.  ഡോ. ബാബു രാമചന്ദ്രൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്‌സ് ഫ്രീഡ എമിലിയ, ടീം അംഗം ആർട്ട് എന്നിവരാണ് ക്യാമ്പ് നയിച്ചത്. അടിയന്തരഘട്ടങ്ങളിൽ നൽകേണ്ട സിപിആറിനെ കുറിച്ചും ക്യാമ്പിൽ വിശദീകരിച്ചു.

ഹാവ്ലോക്ക് കമ്പനിയെ  പ്രതിനിധീകരിച്  എച്ച്ആർ ഡയറക്ടർ രാഹുൽ ഫഡ്‌കെ, ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അരുൾദാസ് തോമസ്, മുരളീകൃഷ്ണൻ, ജവാദ് പാഷ, ശിവകുമാർ, കൽപന പാട്ടീൽ, ദീപ്ഷിക, ഹാവ്‌ലോക്ക് എച്ച്ആർ മാനേജർ വിജേഷ് ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

Most Viewed