ബികെഎസ് ഓണാഘോഷം; എം.എൽ.എ  എം. വിൻസെന്റ് പങ്കെടുത്തു


ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി  നടന്ന പൊതുസമ്മേളനത്തിൽ കോവളം എം.എൽ.എ  എം. വിൻസെന്റ് പങ്കെടുത്തു. ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതും അത്യാകർഷകവുമായ ഓണാഘോഷം കുറ്റമറ്റതായി നടത്തിക്കൊണ്ടുപോകുന്നതിന് സമാജം ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന അനശ്വരഗാനങ്ങൾ എന്ന സംഗീത പരിപാടിയിൽ പന്തളം ബാലൻ, കമുകറ ശ്രീകുമാർ, രാധാകൃഷ്ണൻ നായർ, തേക്കടി രാജൻ, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു.

article-image

f

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed