മൈത്രി ബഹ്‌റൈൻ സ്നേഹവിരുന്ന് സംഘടിപ്പിച്ചു


നബിദിനത്തോടനുബന്ധിച്ച് ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്ന ശീർഷകത്തിൽ സെൻട്രൽ മാർക്കറ്റിലെ ക്ലീനിങ് തൊഴിലാളികൾക്ക് മൈത്രി ബഹ്‌റൈൻ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. മൈത്രി വൈസ് പ്രസിഡന്റ് സക്കിർ ഹുസൈന്റെ അധ്യക്ഷതയിൽ രക്ഷാധികാരി നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകരായ സൽമാനുൽ ഫാരിസ്, റംഷാദ്, സലാം മമ്പാട്ടുമൂല, മുസ്തഫ പട്ടാമ്പി, അബ്ദുൽസലാം എന്നിവർ ആശംസകളർപ്പിച്ചു.

മൈത്രി ബഹ്റൈൻ ജോയിൻ സെക്രട്ടറി സലിം തയ്യിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, റജബുദ്ദീൻ, അൻവർ ശൂരനാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed