ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് 2024 പരിപാടി സമാപിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്  തേർസ്റ് -ക്വഞ്ചേഴ്സ് 2024  വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി സമാപിച്ചു. സല്ലാക്കിലെ ഒരു  വർക്ക്സൈറ്റിൽ 375 -ലധികം തൊഴിലാളികളുടെ ഇടയിലാണ് സമാപന പരിപാടി നടന്നത്. ഇന്ത്യൻ എംബസിയിലെ  അറ്റാഷെ കോൺസുലർ  രമൺ ഗുപ്ത , ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ വികാസ് ഗുപ്ത, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഐസിആർഎഫ്  അഡ്വൈസർ ഡോക്ടർ ബാബു രാമചന്ദ്രനും ഹുസൈൻ അൽ ഹുസൈനിയും  വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു. 

ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, തേർസ്റ് ഖുഞ്ചേഴ്‌സ്  2024  കോർഡിനേറ്റർമാരായ രാജീവൻ, ഫൈസൽ മടപ്പള്ളി, ശിവകുമാർ കൂടാതെ മുരളീകൃഷ്ണൻ, കല്പന പാട്ടീൽ, ദീപഷീക, രുചി ചക്രവർത്തി, അനു ജോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

article-image

dsgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed