ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധം അനുസ്മരിച്ച ഇരുവരും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 161ാമത് മന്ത്രിതല യോഗമാണ് റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ആസ്ഥാനത്ത് നടന്നത്.
sdfdsf