വടക്കൻ ബഹ്റൈനിലെ സമുദ്രാതിർത്തിക്കുള്ളിൽ അഞ്ച് ബഹ്റൈൻ മത്സബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്ക്ക് വിധേയമായി


ബഹ്റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ച് ബഹ്റൈൻ മത്സബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്ക്ക് വിധേയമായതായി കോസ്‌റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു. ദിയാർ അൽ മുഹറഖിൽ നിന്ന് 33 നോട്ടിക്കൽ മൈൽ അകലെയാണ് കൊള്ള നടന്നത്.

ഭീഷണിപ്പെടുത്തി ഇലക്ട്രോണിക് ഉപകരണങ്ങളും വ്യക്തിഗത സാധനങ്ങളും മീൻപിടിത്ത ഉപകരണങ്ങളും മത്സങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷയും നിയമ നടപടികളും ആരംഭിക്കുകയും സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.

article-image

awseasr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed