കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തി ; ആരോപണവുമായി മിനു മുനീർ


സിനിമ മേഖലയ്ക്കപ്പുറത്തേക്ക് രാഷ്ട്രിയക്കാരിലേക്കും ആരോപണം ഉയരുകയാണ്. കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരൻ തന്നെ ചതിയിൽപ്പെടുത്തിയെന്ന് മിനു മുനീർ വെളിപ്പെടുത്തി. കോൺഗ്രസിന്റെ അഭിഭാഷക സംഘടന സംസ്ഥാന പ്രസിഡന്റാണ് വിഎസ് ചന്ദ്രശേഖരൻ. ഷൂട്ടിങ് ലോക്കേഷൻ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്ന് മിനു മുനീർ പറഞ്ഞു.

ബോൾഗാട്ടിയിൽ ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയതെന്ന് മിനു മുനീർ പറഞ്ഞു. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് തന്നെ എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും മിനു പറഞ്ഞു. മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വേണ്ടി ഹാജരായത് വിഎസ് ചന്ദ്രശേഖനായിരുന്നു.

 

article-image

AaxaxAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed