ബഹ്റൈനിൽ നിന്ന് ഹജ്ജിനായി സംഘങ്ങളെ കൊണ്ടുപോകുന്നതിന് വിവിധ ഹജ്ജ് ഗ്രൂപ്പുകൾ അനുമതിക്ക് അപേക്ഷ നൽകണം


ബഹ്റൈനിൽ നിന്ന് ഹജ്ജിനായി സംഘങ്ങളെ കൊണ്ടുപോകുന്നതിന് വിവിധ ഹജ്ജ് ഗ്രൂപ്പുകൾ അനുമതിക്ക് അപേക്ഷ നൽകണമെന്ന് ഹജ്ജ്, ഉംറ കാര്യ ഉന്നതാധികാര സമിതി വ്യക്തമാക്കി.  സെപ്റ്റംബർ എട്ടു വരെയാണ് ഗ്രൂപ്പുകൾക്ക് രജിസ്ട്രേഷന് അനുമതി നൽകിയിട്ടുള്ളത്. ഹജ്ജ് ഗ്രൂപ്പുകൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്. ഓരോ ഗ്രൂപ്പിലും നിശ്ചിത എണ്ണം തീർഥാടകരെ കൊണ്ടുപോകാൻ അനുമതിയുണ്ടാകും.

ബഹ്റൈനിൽനിന്നുള്ള തീർഥാടക ക്വോട്ടയനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് നിർണിത എണ്ണം അനുവദിക്കും.ഓരോ ഗ്രൂപ്പും അപേക്ഷ നൽകുമ്പോൾതന്നെ നിശ്ചിത സംഖ്യ കെട്ടിവെക്കേണ്ടതുണ്ട്. ഹജ്ജ് യാത്ര കഴിയുന്ന മുറക്ക് ഇത് തിരികെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

asdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed