ത്യാഗസ്മരണയിൽ ബലി പെരുന്നാൾ ആഘോഷിച്ച് ബഹ്റൈൻ


ത്യാഗസ്മരണയിൽ ബലി പെരുന്നാൾ ആഘോഷിച്ച് രാജ്യം. വിശ്വാസികൾ രാജ്യമെമ്പാടുമുള്ള മസ്ജിദുകളിൽ ഈദ് നമസ്കാരം നടത്തി. വിവിധയിടങ്ങളിൽ ഈദ്ഗാഹുകളും നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ അദ്ഹ നമസ്‌കാരം നടത്തി. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഡിപ്ലോമാറ്റിക് കോർപ്സ് ഡീൻ, അംബാസഡർമാർ, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. 

സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി ഈദ് സന്ദേശം നൽകി. അദ്ദേഹം  ഹമദ് രാജാവിനും പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആശംസകൾ നേർന്നു. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഹമദ് രാജാവിന് ഈദ് ആശംസകൾ നേർന്നു. രാജ്യത്തെ ജനങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

article-image

aeff

You might also like

  • Straight Forward

Most Viewed