ടീൻ ഇന്ത്യ ബഹ്‌റൈൻ കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു


ടീൻ ഇന്ത്യ ബഹ്‌റൈന്റെ നേതൃത്വത്തിൽ കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു.‌ ബഹ്‌റൈന്റെ പൗരാണിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള അറാദ് ഫോർട്ടിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായിരുന്നു.

ബഹ്റൈന്റെ പൗരാണിക ചരിത്രം, സംസ്കാരം, നാഗരികത എന്നിവയെ കുറിച്ച് സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ ചെമ്പൻ ജലാൽ കുട്ടികളുമായി സംവദിച്ചു. ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ ആയിശ മൻഹ സ്വാഗതം പറഞ്ഞു. ടീൻ ഇന്ത്യ സംഘാടകസമിതി സെക്രട്ടറി അനീസ് വി.കെ, സജീബ്, റഷീദ സുബൈർ, ബുഷ്റ ഹമീദ്, ഹാരിസ് വി.കെ, ഹാരിസ് എം.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

ssed

You might also like

Most Viewed