യാത്രക്കാരന്റെ മോശം പെരുമാറ്റം; കോഴിക്കോട്_ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് മുംബൈയിലിറക്കി


യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മുംബൈയിലിറക്കി. വിമാനം പറന്ന് ഒരു മണിക്കൂറിനു ശേഷമാണ് ഇയാൾ ബഹളം വെക്കുകയും, ഫ്ലൈറ്റിന്റെ ഡോർ  തുറക്കാൻ ശ്രമിക്കുകയും ചെയ്തത്.  

തുടർന്ന്  അടിയന്തിരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം പുറപ്പെട്ടത്. ഇതെത്തുടർന്ന് വിമാനം മൂന്നു മണിക്കൂർ വൈകി. ഇന്ന് ഉച്ചക്ക് 1.20 ന് പോകേണ്ട ബഹ്റൈൻ− കോഴിക്കോട് സർവിസും ഇതെത്തുടർന്ന് വൈകി. 

article-image

െിന

You might also like

Most Viewed