ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടത്താൻ സാധ്യത


ഇക്കൊല്ലം ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 7 വരെയാണ് ടൂർണമെൻ്റ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഏഷ്യാ കപ്പ് വേദി ഇക്കൊല്ലം മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി−20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു.

ഏഷ്യാ കപ്പ് പോലെ ഒരു വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ഇപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് സാധിക്കില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഏത് വിധേനയും തങ്ങൾ ഏഷ്യാ കപ്പ് നടത്തുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.

6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.

2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി−20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.

You might also like

ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് വിംബിൾഡണിൽ നിന്ന് വിലക്കി

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed