കുരങ്ങുപനി; യുഎഇയിൽ പുതിയ മൂന്ന് കേസുകൾ കൂടി


ആശങ്കയുയർ‍ത്തി യുഎഇയിൽ‍ കുരങ്ങുപനി വർ‍ധിക്കുന്നു. മൂന്ന് പുതിയ കേസുകളാണ് യുഎഇയിൽ‍ സ്ഥിരീകരിച്ചത്. എല്ലാവരും കടുത്ത ജാ ഗ്രത പാലിക്കണമെന്നും ആളുകൾ‍ കൂടുതലുള്ള ഇടങ്ങളിൽ‍ ചെല്ലുമ്പോൾ‍ പ്രത്യേകം ശ്രദ്ധ വേണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മേയ് 24നാണ് യുഎഇയിൽ‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. ആഫ്രിക്കയിൽ‍ നിന്നെത്തിയ ഇരുപത്തിയൊമ്പതുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.  രോഗബാധിതരായവരുടെ സമ്പർ‍ക്ക പട്ടിക തയാറാക്കുന്നുണ്ടെന്നും രോഗപ്രതിരോധത്തിനായി ഏകീകൃത മെഡിക്കൽ‍ ഗൈഡ് ഊർ‍ജിതമായി പ്രവർ‍ത്തിച്ചുവരി കയാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്തെ വിവിധ രാജ്യങ്ങളിൽ‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർ‍ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed