ശ്രീലങ്കൻ താരം ഭനുക രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റിൽ‍ നിന്ന് വിരമിച്ചു


ശ്രീലങ്കയുടെ ഇടംകൈയ്യൻ‍ ബാറ്റർ‍ ഭനുക രജപക്‌സ അന്താരാഷ്ട്ര ക്രിക്കറ്റിൽ‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് 30കാരനായ രജപക്‌സ വ്യക്തമാക്കി. 

2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി−20 മത്സരത്തിലൂടെയാണ് രജപക്സ ശ്രീലങ്കൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 18 ട്വന്‍റി−20 മത്സരങ്ങളിൽ നിന്ന് 26.66 ശരാശരിയിൽ 320 റൺസാണ് സന്പാദ്യം. ഉയർ‍ന്ന സ്‌കോർ 77 ആണ്. ശ്രീലങ്കൻ‌ ജഴ്സിയിൽ അഞ്ച് ഏകദിനം മാത്രമാണ് രജപക്സെ കളിച്ചത്. ആകെ 89 റൺസ് നേടി. 65 റൺസാണ് ഉയർ‍ന്ന സ്‌കോർ.

You might also like

Most Viewed