എൻസിഎ തലവനായി വി.വി.എസ് ലക്ഷ്മൺ ചുമതലയേറ്റു


ന്യൂഡൽ‍ഹി: ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായി മുൻ ഇന്ത്യൻ താരം  വി.വി.എസ് ലക്ഷ്മൺ‍ ചുമതലയേറ്റു. എന്‍സിഎ തലവനായിരുന്ന രാഹുൽ‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയർ‍  ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്. 

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിർ‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മൺ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം  ഓഫീസിലെത്തിയ ചിത്രങ്ങൾ‍ ട്വിറ്ററിൽ‍ പങ്കുവച്ചിട്ടുണ്ട്.

You might also like

Most Viewed