ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിൽ കോഹ്‌ലി കളിക്കില്ല


മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് വിട്ടുനിൽക്കുന്നതെന്നാണ് കോഹ്‌ലിയുടെ വിശദീകരണം. ബിസിസിഐയെ നിലപാട് അറിയിച്ചു.  കോഹ്‌ലിയെ ഏകദിന നായകപദവിയിൽ‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരന്പരയാണിത്. രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. കോഹ്‌ലി പിന്‍മാറ്റത്തിന് ക്യാപ്റ്റൻസി വിവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. 

അതേസമയം, പരിക്കേറ്റതിനെത്തുടർന്ന് രോഹിത് ശർമ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ നിന്ന് പിൻമാറിയിരുന്നു.  രോഹിത്തിനു പകരം ഗുജറാത്ത് ഓപ്പണിംഗ് ബാറ്റർ പ്രിയങ്ക് പാഞ്ചൽ ടീമിലെത്തും. ടെസ്റ്റിൽ 2021ൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രോഹിത് ഇല്ലാത്തത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യക്കു തിരിച്ചടിയാണ്.

You might also like

Most Viewed