ദ്രാവിഡ്-രോഹിത് സഖ്യത്തിന് കന്നിയങ്കം; ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 ഇന്ന്ജയ്‌പൂര്‍: രാഹുല്‍ ദ്രാവിഡ് രോഹിത് ശര്‍മ്മ കൂട്ടുകെട്ടിൽ ടീം ഇന്ത്യക്ക് ഇന്ന് ആദ്യയങ്കം. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് സ്ഥിരം പരിശീലകനായ ശേഷമുള്ള കന്നി പരമ്പര ജയിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച വഴികാട്ടിയായ രാഹുൽ ദ്രാവിഡിനും ടി20യിലെ വിജയഫോര്‍മുല നന്നായി അറിയാവുന്ന രോഹിത് ശര്‍മ്മയ്ക്കും കീഴിൽ ടീം ഇന്ത്യക്ക് ആദ്യ പരീക്ഷണമാണിന്ന്. ലോകകപ്പില്‍ വഴിമുടക്കിയ കിവികള്‍ക്ക് മുന്നിലേക്ക് നീലപ്പട വീണ്ടും എത്തുമ്പോള്‍ നായകനും ഉപനായകനുമാണ് സീനിയേഴ്‌സ്. ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സ് ആവുക ലക്ഷ്യമെന്ന് തുറന്നുപറഞ്ഞ വെങ്കടേഷ് അയ്യര്‍ ഫിനിഷറുടെ പുതിയ റോളിൽ തിളങ്ങുമോയെന്നതിലാകും കൂടുതൽ ആകാംക്ഷ.

You might also like

Most Viewed