ഐപിഎൽ‍ 2022: ആർ‍.സി.ബി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു


മുംബൈ: ഐപിഎൽ‍ 15ാം സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയൽ‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ‍. ഇന്ത്യൻ‍ മുൻ താരം സഞ്ജയ് ബാംഗറാണ് ആർ‍സിബിയുടെ പുതിയ പരിശീലകൻ. ഓസ്ട്രേലിയയുടെ സൈമൺ കാറ്റിച്ചിനു പകരമാണ് ബാംഗർ‍ ചുമതലയേറ്റെടുക്കുന്നത്.

‘അടുത്ത സീസണിനു മുന്നോടിയായി ഞങ്ങളുടെ പ്രവർ‍ത്തികൾ‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിശീലകസംഘത്തിലെ മുഴുവൻ പേരും ഇപ്പോൾ‍ ഒരുമിച്ച് പ്രവർ‍ത്തിക്കാൻ‍ തുടങ്ങിയിരിക്കുകയാണ്. വളരെ ശക്തമായ ഫ്രാഞ്ചൈസിയെ ഞങ്ങൾ‍ വാർ‍ത്തെടുക്കുമെന്ന് ഞാൻ ഉറപ്പ് നൽ‍കുന്നു. ഐപിഎൽ‍ കിരീടമെന്ന ദീഘകാല സ്വപ്നം സാക്ഷാൽ‍ക്കരിക്കാന്‍ തങ്ങൾ‍ പ്രതിജ്ഞാബദ്ധരാണ്’ ബാംഗർ‍ പറഞ്ഞു.

ആർ‍സിബി ടീം ഡയരക്ടർ‍ മൈക്ക് ഹെസ്സനാണ് ബാംഗറിനെ മുഖ്യ കോച്ചായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ രണ്ടു വർ‍ഷമായി ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്നു ബാംഗർ‍.

You might also like

  • Straight Forward

Most Viewed