ഇന്ത്യൻ ഷൂട്ടിങ് താരം വെടിയേറ്റ് മരിച്ച നിലയിൽ


മൊഹാലി: ഇന്ത്യൻ ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ മരിച്ച നിലയിൽ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റാണ് താരം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നമൻവീറിന്റെ തലയിൽ നിന്നും പോലീസ് വെടിയുണ്ട കണ്ടെത്തി. മൊഹാലി പോലീസ് സൂപ്രണ്ട് ഗുർഷെർ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. നമൻവീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ വ്യക്തയില്ലെന്ന് ഗുർഷെർ സിങ് സന്ധു പ്രതികരിച്ചു. ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തിൽ പറയാനാകില്ല. പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുപറയാനാകൂ.− ഗുർഷെർ സിങ് സന്ധു പറഞ്ഞു.

2015−ൽ സൗത്ത് കൊറിയയിൽ വെച്ച് നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസ് ടൂർണമെന്റിൽ നമൻവീർ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേവർഷം ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഷൂട്ടിങ് ചാന്പ്യൻഷിപ്പിൽ താരം വെങ്കലവും നേടി. 2016−ൽ പോളണ്ടിൽ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിലും നമൻവീർ വെങ്കലം നേടിയിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തു.

You might also like

Most Viewed