കുളിമുറിയിൽ‍ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു


ദോഹ: ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയിൽ‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ‍ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ‍ അബ്‍ദുൽ‍ റഹ്‍മാൻ‍ (40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടർ‍ന്ന് ഹമദ് ആശുപത്രിയിൽ‍ വെന്റിലേറ്ററിൽ‍ ചികിത്സയിലായിരുന്നു.

ഖത്തറിൽ‍ ബിസിനസ് നടത്തിവന്നിരുന്ന അബ്‍ദുൽ‍ റഹ്‍മാൻ‍ അസ്‍മീർ‍ ട്രേഡിങ് കന്പനിയുടെ പാർ‍ട്‍ണറായിരുന്നു. പരേതനായ കുനിയിൽ‍ അമ്മദ് ഹാജി ആയിശ ദന്പതികളുടെ മകനാണ്. ഭാര്യ−സഫ്രജ. മൂന്ന് മക്കളുണ്ട്. തുടർ‍ നടപടികൾ‍ പൂർ‍ത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ‍ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed