ഖത്തർ ലോകകപ്പ്; എല്ലാവിധ പിന്തുണയും നൽകാൻ സൗദി


ഖത്തറിന് അധിക പിന്തുണയും സൗകര്യങ്ങളും നൽകാൻ എല്ലാ സൗദി മന്ത്രാലയങ്ങളോടും അധികാരികളോടും സർക്കാർ ഏജൻസികളോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നിർദ്ദേശിച്ചു. കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.  ഇതു സംബന്ധിച്ചു തുടർനടപടികൾ സ്വീകരിക്കാനും പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാനും കിരീടാവകാശി കായിക മന്ത്രിയോടു നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ആരാധകർക്കു സൗദി അറേബ്യ കടന്നു ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സൗകര്യങ്ങളും സൗദി അധികൃതർ ഒരുക്കിയിട്ടുണ്ട്. 2022 ലെ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയിൽ നിന്ന് 500 ലധികം വോളന്റിയർമാർ പങ്കെടുക്കുമെന്നു കായിക മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 5,000 ഗ്രീൻ ഫാൽക്കൺസ് ആരാധകരെ ഉൾപ്പെടുത്തുമെന്നു സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം വെളിപ്പെടുത്തി. 

ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദി ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിമാനത്താവളങ്ങളും മറ്റും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കിങ് ഖാലിദ്, കിങ് അബ്ദുൽ അസീസ്, കിങ് ഫഹദ്, പ്രിൻസ് നൈഫ്, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിങ്ങനെ അഞ്ചു വിമാനത്താവളങ്ങളിലൂടെയാണു ലോകകപ്പ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.

ലോകകപ്പ് മത്സര കാലയളവിൽ സൗദിയിലെ ഒന്നിലേറെ നഗരങ്ങളിൽ നിന്നു ദോഹയിലേക്കു ഷട്ടിൽ വിമാനങ്ങൾ ആരംഭിക്കാനുള്ള പദ്ധതി സൗദി എയർലൈൻസ് പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആരാധകരെ എത്തിക്കുന്നതിനായി 55 ബസുകൾ വിന്യസിച്ചു കൊണ്ടു സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി സൗദി ബോർഡർ പോയിന്റായ സൽവയ്ക്കും ഖത്തർ അതിർത്തി പോയിന്റ് അബു സംരയ്ക്കും ഇടയിലുള്ള ഷട്ടിൽ സർവീസുകളുടെ സർവീസ് വർധിപ്പിച്ചിട്ടുണ്ട്.

article-image

terye

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed