ഒമാനിൽ‍ മലിനജല കുഴിയിൽ‍ വീണ് ആൺകുട്ടി മരിച്ചു


ഒമാനിലെ വടക്കൻ ബാത്തിന ഗവർ‍ണറേറ്റിൽ‍ മലിനജല കുഴിയിൽ‍ വീണ് ആൺകുട്ടി മരിച്ചു. സുവൈഖ് വിലായത്തിലെ ബിദായ ഏരിയയിലാണ് സംഭവം. ഗവർ‍ണറേറ്റിലെ സിവിൽ‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാർ‍ട്ട്മെന്റ് റെസ്‌ക്യൂ ടീം എത്തിയാണ് കുഴിയിൽ‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

കുട്ടികളെ  നിരീക്ഷിക്കാനും വീടുകളിലെ മലിനജല കുഴി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ടവർ‍ തയ്യാറാകണമെന്ന് സിവിൽ‍ ഡിഫൻ‍സ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ‍ മുന്നറിയിപ്പ് നൽ‍കി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed