ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചു


മസ്‌കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും.

ഈ സമയങ്ങളില്‍ 10 മണി മുതല്‍ രാവിലെ 4 മണിവരെ യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ വൈകിട്ട് അഞ്ചു മണി മുതല്‍ വെളുപ്പിനെ നാല് മണി വരെ ആയിരുന്നു ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്.

You might also like

Most Viewed