ഇറാൻ വ്യോമപാത അടച്ചു; വിമാന സർവീസുകൾക്ക് വിലക്ക്, രാജ്യം അതീവ ജാഗ്രതയിൽ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇറാന്റെ വ്യോമപാത (Airspace) അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും അടച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ ഈ സുപ്രധാന തീരുമാനമെടുത്തത്.
ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾക്കും മിസൈൽ ആക്രമണ സാധ്യതകൾക്കും പിന്നാലെ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. വ്യോമപാത എന്നത്തേക്ക് പുനഃസ്ഥാപിക്കും എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.
asdasdas




