പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ ലോകായുക്തയിൽ ഹർജി


കൊച്ചി: കുണ്ടറ പീഡനം കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ ലോകായുക്തയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി.

മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ഹർജി നൽകിയത്. മന്ത്രി ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മുഖ്യസാക്ഷിയായി വിസ്തരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed