ഇറാൻ തലസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം; പശ്ചിമേഷ്യയിൽ യുദ്ധഭീതി


ഷീബ വിജയൻ
തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമണം നടന്ന വിവരം ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ ചർച്ചകളിലെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ആക്രമണത്തിന് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി.

തെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപവും സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാൽ ഇസ്രായേൽ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ സൈന്യം നിർദ്ദേശം നൽകി.

article-image

dfdfsdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed