കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി


കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. ശശി തരൂരും ഖാർഗെയും മത്സരിക്കുന്നത് സ്വന്തം നിലയ്ക്ക് ആണെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ മിസ്ത്രി പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് വേണ്ട സൗകര്യം പിസിസി അധ്യക്ഷൻമാർ ഒരുക്കണമെന്നും ഉത്തരവാദിത്വ പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

ഉത്തരവാദിത്വമുള്ള പദവികളിൽ ഇരിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ പാടില്ല. പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം. പദവികളിൽ ഇരുന്ന് സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. സ്ഥാനാർത്ഥികൾ വോട്ടർമാരുടെ യോഗം വിളിച്ചാൽ പിസിസി അധ്യക്ഷന്മാർ സൗകര്യം ഒരുക്കണം. 

അതേസമയം സ്ഥാനാർത്ഥികൾക്ക് വേണ്ടി പി.സി.സി അധ്യക്ഷനാവാൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത് എന്നും മാർഗ നിർദ്ദേശത്തിലുണ്ട്. ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്. ഇത് ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. പരസ്പരം ദുഷ്പ്രചരണവും വ്യക്തിഹത്യയും നടത്തരുത്. ഇത്തരം നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. രണ്ടിൽ ഒരാളെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരും ഖാർഗെയും പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

article-image

nbcx

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed