കർണാടകയിൽ വാഹനാപകടം; 9 മരണം


കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് ഒമ്പത് പേർ മരിച്ചു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ധാർവാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിൽ 20ഓളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ക്രൂയിസർ കാറാണ് അപകടത്തിൽപ്പെട്ടത്.

അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവർ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed