ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കുള്ള എക്സലൻസ് പുരസ്‌കാരം ദിവ്യ എസ് അയ്യർക്ക്


ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയായിരുന്നു ദിവ്യ എസ് അയ്യർ വിവരം അറിയിച്ചത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നത്. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും നന്ദി അറിയിക്കുന്നതായും ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കലക്ടർമാരുടെ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെയാണ് അവാർഡിനായി പരിഗണിച്ചത്. സുപ്രിം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്‌ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുത്തതെന്ന് ദിവ്യ എസ് അയ്യർ കുറിച്ചു.

ദിവ്യ എസ് അയ്യർ− ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ.

ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ ആദരണീയരായ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ മോഡി, ഇന്ത്യൻ എക്സ്പ്രസ്സ് ചെയർമാൻ ശ്രീ വിവേക് ഗോയെങ്ക മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിചേർന്ന ജില്ലാ കളക്ടർമാരുമായി അനുഭവങ്ങൾ പങ്കിട്ടതും ഏറെ ഹൃദ്യമായി.

ഇക്കൊല്ലം ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ജസ്.ആർ.എം ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നത്.

തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം ഈ പുരസ്‌കാരം സമർപ്പിക്കുന്നു.

article-image

്േു്ിു്

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed