ചൈനയിൽ കൊറോണ ബാധിതരെ മെറ്റൽ‍ ബോക്സിനുള്ളിൽ‍ അടയ്ക്കുന്നതായി റിപ്പോർ‍ട്ട്


ചൈനയിൽ‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റൽ‍ ബോക്സിനുള്ളിൽ‍ അടയ്ക്കുന്നതായി റിപ്പോർ‍ട്ട്. ചൈനയിലെ ക്വാറന്റീൻ ക്യാന്പുകളിൽ‍ ഇത്തരത്തിലുള്ള പെട്ടികൾ‍ക്കുള്ളിൽ‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ കേസുകൾ‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ നടപടി. ഇടുങ്ങിയ ഒരു മുറിയാണ് ഇത്തരം മെറ്റൽ‍ ബോക്സുകൾ‍. ഇതിനുള്ളിൽ‍ തന്നെ ഒരു ശുചിമുറിയും ഉണ്ടായിരിക്കും.

ലോക്ഡൗൺ ഏർ‍പ്പെടുത്തിയും, അതിർ‍ത്തികൾ‍ അടച്ചും, കൂട്ട പരിശോധനകൾ‍ നടത്തിയുമെല്ലാമാണ് രാജ്യം ഇപ്പോൾ‍ കൊറോണയെ പ്രതിരോധിക്കുന്നത്. ബീജിങിൽ‍ നടക്കാനിരിക്കുന്ന വിന്റർ‍ ഒളിന്പിക്സിന് മുന്നോടിയായി കൊറോണ കേസുകൾ‍ വർ‍ദ്ധിച്ച് വരുന്നത് ചൈനയ്ക്ക് ആശങ്കയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ പടരുന്നത് തടയാനായി കർ‍ശന നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർ‍ട്ടുകൾ‍ പ്രകാരം ചൈനയിൽ‍ 2 കോടിയോളം ആളുകൾ‍ ഭക്ഷണം വാങ്ങാൻ പോലും പുറത്തിറങ്ങാനാകാതെ വീടുകൾ‍ക്കുള്ളിൽ‍ കുടുങ്ങി കിടക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed