ജാഗ്രത; മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി; മറ്റ് രാജ്യങ്ങളിലേക്ക് പടരാൻ സാധ്യത


അമേരിക്ക, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പനി പടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.

സ്‌പെയിനിലും പോർ‍ച്ചുഗലിലുമായി 40ഓളം പേരിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടണിൽ‍ മേയ് ആറിനാണ് ആദ്യകേസ് റിപ്പോർ‍ട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനിൽ‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളിൽ‍ മാത്രം റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂർ‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയിൽ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed