വധഭീഷണി; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ


നിരന്തരമായ വധഭീഷണിയെ തുടർ‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർ‍പ്പെടുത്തി മഹാരാഷ്ട്ര സർ‍ക്കാർ‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരിൽ‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങൾ‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നൽ‍കുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥർ‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും. 

ബോളിവുഡിൽ‍ നിന്ന് കിങ് ഖാനെ കൂടാതെ സൽ‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെ തുടർ‍ന്നാണ് സൽ‍മാന് സുരക്ഷ കൂട്ടിയത്. അമിതാഭ് ബച്ചന്‍, ആമിർ‍ ഖാന്‍, അക്ഷയ് കുമാർ‍, അനുപം ഖേർ‍ എന്നിവർ‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്. നേരത്തെ രണ്ട് പൊലീസുകാർ‍ മാത്രമായിരുന്നു ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്. 

article-image

zdfsdsf

You might also like

  • Straight Forward

Most Viewed