സേവാഭാരതിയെ ഒരിക്കലും തള്ളിപറയില്ല : ഉണ്ണി മുകുന്ദൻ


സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തിടെ താരം നിർമ്മാണ രംഗത്തേക്കും കടന്നിരുന്നു. താരം തന്നെ നായകനായ മേപ്പടിയാൻ എന്ന ചിത്രമായിരുന്നു ആദ്യമായി നിർമ്മിച്ചത്. ഇപ്പോളിതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ് ഉണ്ണി.

വാക്കുകളിങ്ങനെ, സിനിമ കാണാത്തവർ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടവർവർക്ക് ഒരിക്കലും അത് ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെ ഒരു എലമെൻറ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാൻ പറ്റില്ല. കാരണം കേരളത്തിൽ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവർ സാമൂഹിക സേവന രംഗത്തുള്ളതാണ്….എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു.

അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്ട്രെയിൻ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോൾ ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കിൽ ഉറപ്പായും അവർക്ക് താങ്ക്സ് കാർഡ് വെക്കും. ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്സുണ്ടെന്ന് കണ്ടെത്തി ഹനുമാൻ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാൽ, ഞാനത്തരം ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല.

എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാൻ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളിൽ എത്രയോ പേര് ശബരിമലയിൽ പോകുന്നുണ്ട്, എത്രയോ പേർ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചർച്ചകളില്ല. ഞാൻ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിൻറെ പേരിൽ. എനിക്കൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് പറയാൻ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്.

article-image

aa

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed