ഗർ‍ഭിണി എന്ന് പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടും; ശരണ്യ മോഹൻ


കൊച്ചി

കുറച്ചു ദിവസം മുന്പ് സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ‍ ബോഡി മീറ്റിങ്ങിൽ‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ശരണ്യയുടെ ചിത്രം ‘മൂന്നാമതും ഗർ‍ഭിണിയായി’ എന്ന തലക്കെട്ടിൽ‍ സോഷ്യൽ‍മീഡിയയിൽ‍ പ്രചരിച്ചിരുന്നു. മാത്രമല്ല ചിത്രത്തിന് താഴെ ബോഡിഷെയ്മിങ് കമന്റുകളും മറ്റും വരികയുമുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വ്യാജ വാർ‍ത്തകൾ‍ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശരണ്യ.

സോഷ്യൽ‍മീഡിയയിൽ‍ സജീവമാണ് ശരണ്യയും ഭർ‍ത്താവ് അരവിന്ദും (സ്വാമി ബ്രോ). ഇപ്പോൾ‍ ബോഡിഷെയ്മിങും, സൈബർ‍ ആക്രമണവും അതിരുകവിഞ്ഞ് വ്യാജവാർ‍ത്തകൾ‍ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി.

അതിനാൽ‍ തെറ്റായ വാർ‍ത്ത പ്രചരിപ്പിച്ചവർ‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. 

ഗർ‍ഭിണിയാണെന്ന തരത്തിൽ‍ തലക്കെട്ടുകളിട്ട് ചിലർ‍ വാർ‍ത്തകൾ‍ പ്രചരിപ്പിച്ചു, ഇവർ‍ക്കെതിരെയാണ് പോലീസിൽ‍ കേസ് കൊടുത്തത്. ഇത്തരം വ്യാജവാർ‍ത്തകൾ‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നിൽ‍ കൊണ്ടുവരാനാണ് തീരുമാനം. ഇത്തരം വാർ‍ത്തകളിടുന്നവരേയും അതിന് മോശമായ കമന്റുകളുമായി വരുന്നവരേയുമൊക്കെ നന്നാക്കിക്കളയാമെന്ന ചിന്തയൊന്നുമില്ല, എങ്കിലും എത്തിക്‌സിനെ കുറിച്ച് ഓർ‍മ്മിപ്പിക്കാനായാണിതെന്ന് ശരണ്യ പറഞ്ഞിരിക്കുകയാണ്.

You might also like

Most Viewed